മാലിന്യപ്രശ്നത്തിന് അറുതിയില്ല; പേരാമ്പ്ര ബസ്റ്റാന്റ് പരിസരത്ത് മാലിന്യം പെരുകുന്നു
പേരാമ്പ്ര: പേരാമ്പ്ര ബസ്റ്റാന്റ് പരിസരത്ത് മാലിന്യനിക്ഷേപം പെരുകുന്നു. ബസ്റ്റാന്റിന് നേര്‍ എതിര്‍വശത്തായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിരത്തില്‍ പ്ലാസ്റ്റിക്കും വെള്ളക്കുപ്പികളും കടലാസുകളുമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അലസമായി പാറിക്കളിക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.
കടകമ്പോളങ്ങളും ആള്‍ത്തിരക്കുമുള്ള സ്ഥലമാണ് മാലിന്യത്തില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്നത്.രാവിലെ പത്രവിതരണത്തിനെത്തുന്ന ആളുകള്‍ പ്ലാസ്റ്റിക്കും വേസ്റ്റുകളും സ്ഥിരമായി ഇവിടെ ഉപേക്ഷിച്ച് പോവുന്നത് പ്രദേശത്തെ മാലിന്യപ്രശ്നത്തിന് ആക്കം കൂട്ടുന്നുണ്ട്.
പ്രരാമ്പ്ര പഞ്ചായത്തിന് ഈ മാലിന്യപ്രശ്നം പരിഹരിക്കാന്‍ വേണ്ട വണ്ടിയും സ്വീപ്പര്‍മാരും ഉള്‍പ്പെടെയുള്ള എല്ലാ വിധ സംവിധാനങ്ങളുമുണ്ടായിട്ടും അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരാഴ്ചയോളമായി കെട്ടിക്കിടക്കുന്ന വേസ്റ്റുകള്‍ എടുത്തുമാറ്റാന്‍ ഇതുവരെയും യാതൊരു നടപടികളും ഉണ്ടായിട്ടില്ല.