കോഴിക്കോട് ഷെയ്ന്‍ നിഗം നായകനായ സിനിമാ സെറ്റില്‍ ഗുണ്ടാ ആക്രമണം; അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് പരിക്ക്


കോഴിക്കോട്: മലാപ്പറമ്പിലെ സിനിമാ സെറ്റിൽ ഗുണ്ടാ ആക്രമണം. കോഴിക്കോട് കാരപ്പറമ്പ് ഇഖ്ര ഹോസ്പിറ്റലിന് എതിർവശത്താണ് സംഭവം. അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. സിനിമയുടെ പ്രൊഡക്ഷൻ മാനേജർ ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റിട്ടുണ്ട്.

ഷെയ്ൻ നിഗം നായകനായ ഹാൽ എന്ന സിനിമയുടെ സെറ്റിലാണ് സിനിമാസ്റ്റൈൽ ആക്രമണം നടന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.സിനിമയ്ക്കുവേണ്ടിയെടുത്ത ബൈക്കിന്റെ വാടകയുമായി ബന്ധപ്പെട്ട തകർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബൈക്കിന് വൻതുക വാടക ആവശ്യപ്പെട്ടുകൊണ്ട് ഒരു സംഘം വന്ന് പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്നാണ് അണിയറ പ്രവർത്തകർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

സംഭവത്തിൽ അഞ്ച് പേർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.