ഗാന്ധി ജയന്തി ദിനാഘോഷ പരിപാടി; ചക്കിട്ടപാറ പിള്ളപ്പെരുവണ്ണ ജി.യു.പി സ്‌കൂളില്‍ ഗാന്ധിജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു


ചക്കിട്ടപ്പാറ: ചക്കിട്ടപാറ പിള്ളപ്പെരുവണ്ണ ജി.യു.പി സ്‌കൂളില്‍ ഗാന്ധി ജയന്തി ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ഗാന്ധിജിയുടെ പ്രതിമ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അനാഛാദനം ചെയ്തു.

പരിപാടിയില്‍ പി.ടി.എ പ്രസിഡന്റ് വി.പി സുധീഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംമ്പര്‍ വിനിഷ ദിനേശന്‍, എ.ഇ.ഓ ലത്തീഫ് മാസ്റ്റര്‍, പ്രധാനാധ്യാപകന്‍ എ.സി മൊയിദീന്‍, പി.കെ വിജയന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

summary: Gandhi statue unveiled at Chakkittapara pillai perumanna GUP School