ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയെ ആദരിച്ചും മേപ്പയ്യൂര്‍ അഞ്ചാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ഗാന്ധി ജയന്തി ആഘോഷം



മേപ്പയ്യൂര്‍: ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ അഞ്ചാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഠത്തും ഭാഗത്ത് ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പരിപാടിയുടെ ഭാഗമായി വാര്‍ഡിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക നെരവത്ത് കോളണിയിലെ മുത്തശ്ശി ചോയിച്ചി അമ്മയെ പ്രവര്‍ത്തകര്‍ വീട്ടില്‍ ചെന്ന് ആദരിച്ചു.

മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ട് പറമ്പാട്ട് സുധാകരന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ശ്രീനിലയം വിജയന്‍ ഉപഹാരം നല്‍കി. മണ്ഡലം ഉപാധ്യക്ഷന്‍ ആന്തേരി ഗോപാലകൃഷ്ണന്‍ ഗാന്ധി ജയന്തി സന്ദേശം നല്‍കി.

എം.കെ കണാരന്‍, കുന്നത്ത് ശ്രീധരന്‍ മാസ്റ്റര്‍, പി.കെ രാധാകൃഷ്ണന്‍, നളിനി, പി.കെ രവീന്ദ്രന്‍, സി.എം അശോകന്‍ സംസാരിച്ചു. തുടര്‍ന്ന് ചോയിച്ചി അമ്മയോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു.

summary: Gandhi Jayanti celebrations were organized in meppayyur 5th ward