കായിക പരിശീലന കേന്ദ്രങ്ങൾക്ക് ധനസഹായം; കളിക്കളത്തിന് ഒരു കൈത്താങ്ങ് 2024 പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു- വിശദാംശങ്ങൾ അറിയാം


കൊയിലാണ്ടി: കളിക്കളത്തിന് ഒരു കൈത്താങ്ങ് 2024 പദ്ധതിയ്ക്കായി കായിക പരിശീലനം നൽകിവരുന്ന സ്‌കൂളുകൾ, ക്ലബ്ബുകൾ, സ്പോർട്‌സ് അക്കാദമികൾ എന്നിവയിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് സായി ട്രെയിനിങ് കേന്ദ്രത്തിലെ മുൻകാല കായിക താരങ്ങളുടെ സംഘടനയായ അലുമിനി ഓഫ് സായി കാലിക്കറ്റ (അസൈക്) ആണ് അർഹരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നത്. കഴിഞ്ഞവർഷം കായികരംഗത്ത് മികവുലർത്തുകയും സ്ഥിരപലിശീലനവും ഉള്ള പതിനഞ്ചോളം കായിക പരിശീലന സ്ഥാപനങ്ങൾക്ക് 10 ലക്ഷം രൂപയുടെ കായിക ഉപകരണങ്ങൾ അസെക് നൽകിയിരുന്നു.

മൂന്നുവർഷത്തിൽ കൂടുതൽ കാലം കുട്ടികൾക്ക് പരിശീലനം നൽകിവരുന്ന സ്‌കൂളുകൾ ക്ലബ്ബുകൾ സ്പോർട്‌സ് അക്കാദമികൾ എന്നിവർക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച കായിക ഉപകരണങ്ങൾ നൽകുന്നതാണ്. അപേക്ഷകൾ നേരിട്ട് കോഴിക്കോട് സായി ട്രെയിനിങ് സെൻ്ററിലോ അസൈക്കിൻ്റെ മെയിൽ ഐഡിയിലോ കൊടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഫൈസൽ.എ _ +919822887187
മുഹമ്മദ്.ജെ.എം- 918820642334
ലിജോ ജോൺ- 918921533810
നിഷ മേരി ജോൺ – 919605212319
മെയിൽ ഐ.ഡി alumniofsaicalicut@gmail.com

Summary: Funding of Sports Training Centres; Applications invited for A Kaithang 2024 project for playground- details to be known