ഗൃഹപ്രവേശന ദിനത്തിലൊരു സഹായഹസ്തം; മേപ്പയ്യൂര്‍ പാലിയേറ്റീവ് കെയര്‍ സെന്ററിന് ധനസഹായം നല്‍കി


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ജനകീയ മുക്കിലെ ടി.എം. ബഷീറിന്റെ ഗൃഹപ്രവേശനത്തോടനുബന്ധിച്ച് പാലിയേറ്റീവ് കെയര്‍ സെന്ററിന് ധനസഹായം നല്‍കി. പാലിയേറ്റീവ് ചെയര്‍മാന്‍ ഡോ. പി മുഹമ്മദ് മേപ്പയ്യൂര്‍ പാലിയേറ്റീവ് കെയര്‍ സെന്ററിനായി ധനസഹായം ഏറ്റുവാങ്ങി.

കൊടുമയില്‍ കുഞ്ഞമ്മത്, ടി.കെ. അബ്ദുള്ള, ടി.എം. അബ്ദുള്ള, മുജീബ് കോമത്ത്, യൂസഫ് തസ്‌കീന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.