കുഞ്ഞു ഇവാന്റെ ജീവനായി കന്നാട്ടി മഹല്ല് കമ്മിറ്റി സമാഹരിച്ച ഫണ്ടിന്റെ ഒന്നാം ഗഡു കൈമാറി
പേരാമ്പ്ര:പാലേരിയില്‍ എസ്.എം.എ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുഹമ്മദ് ഇവാന്‍ ചികിത്സയ്ക്കായി കന്നാട്ടി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ച ഫണ്ടിന്റെ ഒന്നാം ഗഡു 6,15,600 രൂപ കൈമാറി. മഹല്ല് പ്രസിഡന്റ് പാളയാട്ട് ബഷീറില്‍ നിന്നും ചികിത്സാ കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണി വേങ്ങേരി ഫണ്ട് ഏറ്റുവാങ്ങി.
കമ്മിറ്റി ഭാരവാഹികളായ കെ സിദ്ധീഖ് തങ്ങള്‍, മേനിക്കണ്ടി അബ്ദുളള മാസ്റ്റര്‍, പാറേമ്മല്‍ അബ്ദുള്ള, കെ.സി മൊയ്തു കന്നാട്ടി മഹല്ല് ഭാരവാഹികളായ ടി.പി അമ്മദ് ഹാജി, പി.കെ ഇബ്രാഹിം ഹാജി, ടി.പി സാജിദ്, ശിഹാബ് കന്നാട്ടി, മൊയ്തു മൂശാരി കണ്ടി, മൊയ്തു വാഴയില്‍, ജി.സി.സി പ്രതിനിധികളായ ഖാലിദ് പാളയാട്ട്, ഹമീദ് പാളയാട്ട്, ജി കെ നിസാര്‍, വി.പി സുബൈര്‍, അഷ്റഫ് തറവട്ടത്ത്, ഒ.ടി മുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.