‘ഈ ചിരി നമുക്ക് നിലനിർത്താം’; അപൂര്‍വ്വ രോഗം ബാധിച്ച പാലേരിയിലെ രണ്ടുവയസുകാരന്‍ മുഹമ്മദ് ഇവാന് വേണ്ടിയുള്ള പ്രചരണ യാത്രയ്ക്ക് തുടക്കം


പേരാമ്പ്ര: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) എന്ന അപൂര്‍വ്വ രോഗം ബാധിച്ച പാലേരിയിലെ രണ്ടു വയസുകാരന്‍ മുഹമ്മദ് ഇവാന് വേണ്ടിയുള്ള പ്രചരണയാത്രയ്ക്ക് തുടക്കമായി. ഇവാന്റെ ചികിത്സാ ചെലവിനായുള്ള പരമാവധി തുക സമാഹരിക്കുക എന്ന ലക്ഷ്യവുമായാണ് പ്രചരണയാത്ര നടത്തുന്നത്.

പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ പ്രചരണയാത്ര ഉദ്ഘാടനം ചെയ്തു. മേനിക്കണ്ടി അബ്ദുള്ള അധ്യക്ഷനായി.

കെ.എം.അജ്മല്‍, വി.പി.നിസാര്‍, ശരീഫ് കയനോത്ത്, കെ.സി.ഷംസീര്‍ എന്നിവരാണ് പര്യടനത്തിന് നേതൃത്വം നല്‍കുന്നത്.

പേരാമ്പ്രയില്‍ നിന്ന് ആരംഭിച്ച യാത്ര സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്ന് പോയ ശേഷം തിരുവനന്തപുരത്ത് സമാപിക്കും.

ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി. അഷ്‌റഫ്, കെ.വി. കുഞ്ഞിക്കണ്ണന്‍, ശിഹാബ് കന്നാട്ടി, എസ്. സുനന്ദ്, എം.എം. ജിജേഷ്, മുഹമ്മലി കോറോത്ത്, കെ.സി. റസാഖ്, ആര്‍.എം. നിഷാദ്, സി.കെ. ഹാഫിസ്, കൂളിക്കണ്ടി കരീം, ഇബ്രാഹീം കല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

പതിനെട്ട് കോടി രൂപയാണ് ഇവാന്റെ ചികിത്സയ്ക്കായി വേണ്ടത്. തുക സമാഹരിക്കാനായി പ്രത്യേക അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമുക്കും സഹായിക്കാം, ഇവാനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ. പണം അയക്കാനുള്ള അക്കൗണ്ട് വിവരങ്ങൾ താഴെ:

അക്കൗണ്ട് നമ്പർ: 20470200002625

IFSC: FDRL0002047

ഗൂഗിൾ പേ നമ്പർ: 7034375534 (എൻ.എം.ജാസ്മിൻ)