കോട്ട കാത്ത് എംഎസ്എഫ്; വടകര ചെരണ്ടത്തൂർ എം.എച്ച്.ഇ.എസ്സിൽ മുഴുവൻ സീറ്റും എംഎസ്എഫിന്


വടകര: ചെരണ്ടത്തൂർ എം എച്ച് ഇ എസ്സിനെ കൈവിടാതെ എം എസ് എഫ്. മുഴുവൻ സീറ്റിലും എം എസ് എഫ് വിജയിച്ചു. 20 സീറ്റിലാണ് വിജയിച്ചത്. സന കെ.പിയാണ് പുതിയ ചെയർപേഴ്സൺ . യു യു സിയായി ഇർഫാൻ, മുഹമ്മദ് ടി സി എന്നിവരെയും തെരഞ്ഞെടുത്തു.

ഇലക്ഷൻ്റെ ഭാഗമായി നാല് വിദ്യാർഥികളുടെ നാമനിദ്ദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ടുണ്ട് കഴിഞ്ഞദിസം കോളേജിൽ സംഘർഷം ഉടലെടുത്തിരുന്നു. ഇത് പോലിസ് ലാത്തിച്ചാർജിൽ കലാശിക്കുകയും ചെയ്തു. നാല് എം എസ് എഫ് കാരുടെയും നാല് എസ് എഫ് ഐ ക്കാരുടെയും നാമനിർദ്ദേശ പത്രികകളാണ് അപാകതകൾ ചൂണ്ടിക്കാണിച്ച് തള്ളിയത്. തുടർന്ന്, എം എസ് എഫ് ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്ത ശേഷമാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.