കോല്‍ക്കളിയില്‍ കയ്യാങ്കളി; കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഭക്ഷണശാല നിര്‍ത്തിവച്ചു, പൊലീസെത്തി ആള്‍ക്കൂട്ടം പിരിച്ചുവിട്ടു (വീഡിയോ കാണാം)


കൊയിലാണ്ടി: ഉപജില്ലാ കലോത്സവത്തില്‍ കയ്യാങ്കളി. കോല്‍ക്കളി മത്സരഫലത്തെചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഭക്ഷണവിതരണം അരമണിക്കൂറോളം നിര്‍ത്തി വെക്കേണ്ടിവന്നു.

കൊയിലാണ്ടി സ്‌റ്റേഡിയത്തിലെ വേദി രണ്ടില്‍ നടന്ന കോല്‍ക്കളി മത്സരത്തിന്റെ ഫലത്തില്‍ തര്‍ക്കം ഉന്നയിച്ച് വിദ്യാര്‍ഥികളുടെ പരിശീലകര്‍ ഉള്‍പ്പടെ ചിലര്‍ രംഗത്തെത്തിയതാണ് തര്‍ക്കത്തിന്റെ കാരണം. തര്‍ക്കം തീര്‍പ്പാകാതെ കയ്യാങ്കളി വരെ എത്തിയപ്പോള്‍ പൊലീസ് ഇടപെട്ട് ആള്‍ക്കൂട്ടത്തെ പിരിച്ചു വിട്ടു. എന്നാല്‍ പിന്നീട് ഭക്ഷണശാലയുടെ അടുത്ത് വച്ച് വീണ്ടും സംഘര്‍ഷം ഉണ്ടാവുകയായിരുന്നു.

പാചകക്കാര്‍ക്കും ഭക്ഷണം വിളമ്പുന്നവര്‍ക്കും നേരെ കയ്യേറ്റമുണ്ടായതോടെ ഭക്ഷണവിതരണം അരമണിക്കൂറോളം നിര്‍ത്തിവച്ചു. പൊലീസ് എത്തി ആള്‍ക്കൂട്ടം പിരിച്ചുവിട്ടതോടെ സ്ഥിതിഗതികള്‍ ശാന്തമായി.

വീഡിയോ കാണാം:

[kalolsavam]