ലഹരിയുടെ കുരുക്കിൽ നിന്നുള്ള മോചനം; ‘നിമിത്തം’ ഹ്രസ്വ സിനിമയുടെ ടീസർ പ്രകാശനം ചെയ്തു


മേപ്പയ്യൂർ: നിധിൻ പോൾ ആലപ്പി കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച’നിമിത്തം’ ഹ്രസ്വ സിനിമയുടെ ടീസർ പ്രകാശനം ചെയ്തു. മേപ്പയ്യൂർ കോ-ഓപ് ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന മേപ്പയ്യൂർ എസ്.ഐ കെ.വി.സുധീർ ബാബു , മേപ്പയ്യൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് പി .കെ. പ്രിയേഷ് കുമാർ എന്നിവർ ചേർന്ന് പ്രകാശനം നിർവ്വഹിച്ചു.

ലഹരിയുടെ കുരുക്കിൽ നിന്ന് അർത്ഥപൂർണ്ണമായ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന് സൗഹൃദത്തിൻ്റെയും സ്നേഹത്തിൻ്റെയും പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് നിമിത്തം എന്ന കുഞ്ഞു സിനിമ. ജയ് ഹിന്ദ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ സന്തോഷ് പട്ടംതലയാണ്.

ചടങ്ങിൽ നിധിൻ പോൾ ആലപ്പി അധ്യക്ഷത വഹിച്ചു. ഫോക് ലോർ അവാർഡ് ജേതാവ് നിധീഷ് പെരുവണ്ണാൻ, യുവ കവി ബൈജു മേപ്പയ്യൂർ, മുരളി കോട്ടൂർ, ഷാജി പയ്യോളി, സജിൽ രാധാകൃഷ്ണൻ, ദീപ ബിജു എന്നിവർ സംസാരിച്ചു.

Description: Freedom from the entanglement of intoxication; The teaser of the short film ‘Nimitham’ has been released