കുടിക്കുന്ന വെള്ളം ശുദ്ധമാണോ ? ജലപരിശോധനയില്‍ അറിവുകള്‍ നേടി നാദാപുരം പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാര്‍ത്ഥികള്‍
നാദാപുരം: പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജില്‍ സൗജന്യ ജലപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വടകര ഇന്നേറ്റ് അനലിറ്റിക്സ് ജല പരിശോധന കേന്ദ്രവുമായി സഹകരിച്ച് കോളേജിലെ ബയോ കെമിസ്ട്രി ഡിപ്പാർട്ട്മെൻ്റ് ആണ് പരിപാടി സംഘടിപ്പിച്ചത്.
ഇരു സ്ഥാപനങ്ങളും തമ്മിൽ വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യകളും ലബോറട്ടറി സംവിധാനങ്ങളും പങ്കിടുന്നതിനുള്ള ധാരണ പത്രം ഒപ്പിട്ടതിന്റെ അടിസ്ഥാനത്തിൽ ആണ് ക്യാമ്പ് സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിയില്‍ ചെക്യാട് പഞ്ചായത്തിലെ 10, 11 വാർഡുകളിലെ അൻപതിലേറെ പേർ ക്യാമ്പിൽ പങ്കെടുത്തു.
വിദ്യാർത്ഥികൾക്ക് ജല പരിശോധനയിൽ പരിശീലനം നൽകി. ലാബ് ഡയറക്ടർമാരായ അജീഷ് ബാലകൃഷ്ണൻ, അജേഷ് വി.എം എന്നിവരും കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ എം.പി യൂസഫ്, ഐ.ക്യൂ.എ.സി കോർഡിനേറ്റർ ഡോക്ടർ മധുസൂധനൻ, ബയോകെമിസ്ട്രി ഡിപ്പാർട്മെന്റ് അംഗങ്ങൾ എന്നിവർ പരിപാടിയില്‍ പങ്കെടുത്തു.
Description: Free water testing camp at Puliav National College of Arts and Science