തീപൊള്ളലേറ്റവർക്ക് കോഴിക്കോട് സൗജന്യ പ്ലാസ്റ്റിക് സർജറി; രജിസ്റ്റർ ചെയ്യാം
കോഴിക്കോട്: തീപൊള്ളലേറ്റവർക്ക് കോഴിക്കോട്ട് സൗജന്യമായി ശസ്ത്രക്രിയക്ക് അവസരം. തീ പൊള്ളൽ മൂലം അംഗവൈകല്യം വന്നവർക്ക് അടക്കമുള്ള സൗജന്യ പ്ലാസ്റ്റിക് സർജറി ക്യാമ്പാണ് ഒരുങ്ങുന്നത്. മാർച്ച് 10 വരെ ക്യാമ്പിലേക്ക് രജിസ്റ്റർ ചെയ്യാം.
സർജറികൾ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. സംസ്ഥാനത്ത് എവിടെയും ഉള്ളവർക്കും ക്യാമ്പിൽ പങ്കെടുക്കാം. ക്യാമ്പിൽ രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 9495744540.

Summary: Free plastic surgery for burn victims in Kozhikode; register now