ഇന്ന് അല്‍പ്പ സമയം ആരോഗ്യകാര്യങ്ങള്‍ക്കായി മാറ്റിവെയ്ക്കാം; മേലടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള; ജീവിത ശൈലി രോഗങ്ങളുള്‍പ്പെടെ സൗജന്യ പരിശോധനാ സൗകര്യം
പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പും, ഇതരവകുപ്പുകളും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യമേള ഇന്ന് നടക്കും. പയ്യോളി തിക്കോടിയന്‍ സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
മേലടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രാവിലെ ഘോഷയാത്രയോടെ ആരംഭിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കെ. മുരളീധരന്‍ എം.പി. നിര്‍വഹിക്കും. കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിക്കും.
മേളയില്‍ അലോപ്പതി, ആയുര്‍വേദ, ഹോമിയോ മെഡിക്കല്‍ ക്യാമ്പുകള്‍ ഉണ്ടാകും. അലോപ്പതിയില്‍ ഗൈനക്, കാര്‍ഡിയോളജി, ഇ.എന്‍.ടി തുടങ്ങി വിവിധ വിഭാഗങ്ങളുടെ സേവനങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാകും. സൗജന്യ മരുന്നു വിതരണത്തോടൊപ്പം സ്വകാര്യ ലാബുമായി സഹകരിച്ച് ജീവിത ശൈലി രോഗങ്ങളുള്‍പ്പെടെയുള്ളവ സൗജന്യമായി പരിശോധിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫയര്‍ഫോഴ്സ്, എക്സൈസ്, ശുചിത്വ മിഷന്‍, കുടുംബശ്രീ, ഐ.സി.ഡി.എസ് തുടങ്ങി വിവിധ വകുപ്പുകളുടെ പ്രദര്‍ശന-വിപണന സ്റ്റാളുകളും മേളയിലുണ്ടാകും.
summery: free medical camp under the leadership of meladi block panchayath