അല്‍പ്പ സമയം ആരോഗ്യകാര്യങ്ങള്‍ക്കായി മാറ്റിവെയ്ക്കാം; നൊച്ചാട് ആരോഗ്യമേള ഫെബ്രുവരി 11ന്; ജീവിത ശൈലി രോഗങ്ങള്‍ക്കുള്‍പ്പെടെ സൗജന്യ പരിശോധനാ സൗകര്യം
നൊച്ചാട്: നൊച്ചാട് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നൊച്ചാട് ആരോഗ്യ മേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 11ന് ശനിയാഴ്ച്ച വെള്ളിയൂര്‍ എ.യു.പി സ്‌കൂളില്‍ വെച്ചാണ് മേള നടക്കുന്നത്.
ജനറല്‍ മെഡിസിന്‍, ശിശുരോഗ വിഭാഗം, നേത്രരോഗ വിഭാഗം, കേള്‍വി പരിശോധന, ജീവിതശൈലി രോഗ സ്‌ക്രീനിംഗ്, ആയുര്‍വേദ, ഹോമിയോ വിഭാങ്ങളിലെ പരിശോധന എന്നിവയാണ് ഉണ്ടായിരിക്കുക. രോഗങ്ങള്‍ക്കുള്ള മരുന്ന് വിതരണവും നടക്കും. കൂടാതെ മേളയുടെ ഭാഗമായി ഭക്ഷ്യ പ്രദര്‍ശനവും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കും.
ആരോഗ്യ മേളയുടെ ഉദ്ഘാടനം എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍, മധുകൃഷ്ണന്‍ മാസ്റ്റര്‍, ഷിജി കൊട്ടാരക്കല്‍ മറ്റ് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
മേളയുടെ ഭാഗമായി 10ന് വെള്ളിയാഴ്ച്ച വൈകുന്നേരം മൂന്ന് മണിയ്ക്ക് വിളംബരജാഥയും നടത്തും. ചാലിക്കര മുതല്‍ വെള്ളിയൂര്‍ വരെയാണ് ജാഥ.
ആരോഗ്യ മേളയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ അധ്യക്ഷത വഹിച്ചു. നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദുള്‍ റാസിഖ് പദ്ധതി വിശദീകരണം നടത്തി.
ഗ്രാമപഞ്ചായത്തംഗങ്ങളായ ലിമ പാലയാട്ട്, കെ അമ്പിളി, എം സിന്ധു, ടി.വി ഷിനി, സുമേഷ് തിരുവോത്ത്, എന്നിവരും കെ അബ്ദുള്‍ ഹമീദ്, ആര്‍.പി രവീന്ദ്രന്‍, കെ.പി രാജന്‍, വിജയന്‍ മുണ്ടപ്പുറത്ത് സംസാരിച്ചു. ഗ്രാമ പഞ്ചായത്തംഗം കെ മധു കൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി ഷിജി കൊട്ടാരക്കല്‍ (ചെയര്‍ പേഴ്‌സണ്‍, ) കെ.അബ്ദുള്‍ ഹമീദ് (കണ്‍വീനര്‍) ആര്‍.പി രവീന്ദ്രന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞടുത്തു.