അല്പ സമയം ആരോഗ്യ കാര്യങ്ങള്‍ക്കായി മാറ്റിവെച്ച് നിരവധിപേര്‍; തുറയൂരില്‍ ആരോഗ്യമേള സംഘടിപ്പിച്ചു
തുറയൂര്‍: തുറയൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രം ആരോഗ്യമേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍ അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാമകൃഷ്ണന്‍ കെ.എം ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സബിന്‍ രാജ്, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ദിപിന, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബാലന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീകല, കുട്ടികൃഷ്ണന്‍, റസാക്ക് കുറ്റിയില്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായി അമ്മദ് മാസ്റ്റര്‍, ടി.എന്‍ രാജന്‍, ശ്രീനിവാസന്‍ കൊടക്കാട് എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. റബീന മറിയം സി. സ്വാഗതവും അബ്ദുള്‍ നാസര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ജീവതാളം സെമിനാര്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിനോയ് ജോണ്‍ ഉദ്ഘാടനം ചെയ്തു. ലേഡി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പത്മിനി സംസാരിച്ചു. കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ പേരാമ്പ്ര ടീമിന്റെ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്, മാഹി ഡെന്റല്‍ കോളേജിന്റെ ഡെന്റല്‍ ക്യാമ്പ്, ജീവതാളം സ്‌ക്രീനിങ് ക്യാമ്പ് കാഴ്ച പരിശോധന, ആയുര്‍വേദം, ഐ.സി ഡി.എസ്, ജലജീവന്‍ മിഷന്‍, വിമുക്തി, കുടുംബശ്രീ സ്റ്റാളുകള്‍ എന്നിവയും ഒരുക്കിയിരുന്നു.
പരിപാടിയോടനുബന്ധിച്ച് ഒപ്പന നൃത്തനൃത്യങ്ങള്‍, ബ്രേക്ക് ഡാന്‍സ്, കവിത, നാടന്‍ പാട്ട് ഗാനമേള തുടങ്ങിയ പരിപാടികള്‍ അരങ്ങേറി.