ഷുഗര്‍, പ്രഷര്‍, ഇ.സി.ജി എന്നിവ പരിശോധിക്കാം അതോടൊപ്പം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കാം; കല്‍പത്തൂര്‍ എ.യു.പി സ്‌കൂളില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നാളെ


കല്‍പത്തൂര്‍: സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കല്‍പത്തൂരും മലബാര്‍ ഹോസ്പിറ്റല്‍ എറഞ്ഞിപ്പാലവും സംയുക്തമായി കല്‍പത്തൂരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 9മണി മുതല്‍ 1 മണി വരെ അഞ്ചാംപീടിക കല്‍പത്തൂര്‍ എ.യു.പി സ്‌കൂളില്‍ വെച്ചാണ് ക്യാമ്പ് നടത്തുന്നത്.

ക്യമ്പിന്റെ ഭാഗമായി സൗജന്യ ഷുഗര്‍, ബ്ലഡ് പ്രഷര്‍, ഇ.സി.ജി, പള്‍മൊണറി ഫങ്ഷന്‍ ടെസ്റ്റ് എന്നിവയും പരിമിതമായ സൗജന്യ മരുന്ന് വിതരണവും നടത്തും. ജനറല്‍ മെഡിസിന്‍ വിഭാഗം ഡോ.ഗായത്രി സജീവ്, ഗൈനക്കോളജി വിഭാഗം ഡോ.ഫെബിന്‍ ഫിറോസ് എന്നിവര്‍ ക്യാമ്പിന്റെ ഭാഗമായി പരിശോധന നടത്തും.

[miid2]

ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ അധ്യക്ഷത വഹിക്കും. പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം എം.കുഞ്ഞമ്മത് മാസ്റ്റര്‍ നിര്‍വ്വഹിക്കും.

ബുക്കിങിനായി 6282654855 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

summary: free medical camp conducted in kalpathur AUP school