‘കൊളസ്ട്രോൾ അല്പം കൂടുതലാണ്, ഫാസ്റ്റ്ഫുഡും പൊരിച്ചതുമെല്ലാം കഴിക്കുമ്പോൾ ശ്രദ്ധവേണം’; കല്‍പത്തൂരില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ്, ജീവിതശെെലി രോ​ഗനിർണ്ണയത്തോടൊപ്പം സൗജന്യ മരുന്ന് വിതരണവും


കല്‍പത്തൂര്‍: സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കല്‍പത്തൂരും മലബാര്‍ ഹോസ്പിറ്റല്‍ എരഞ്ഞിപ്പാലവും സംയുക്തമായി കല്‍പത്തൂരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അഞ്ചാംപീടിക കല്‍പത്തൂര്‍ എ.യു.പി സ്‌കൂളില്‍ വെച്ചാണ് മെഗാ ക്യാമ്പ് സംഘടിപ്പിച്ചത്.

ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി വിഭാഗത്തിലുള്ള ഡോക്ടര്‍മാര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ക്യമ്പിന്റെ ഭാഗമായി സൗജന്യ ഷുഗര്‍, ബ്ലഡ് പ്രഷര്‍, ഇ.സി.ജി, പള്‍മൊണറി ഫങ്ഷന്‍ ടെസ്റ്റ് എന്നിവയും പരിമിതമായ സൗജന്യ മരുന്ന് വിതരണവും നടത്തി.

ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ശാരദ അധ്യക്ഷത വഹിച്ചു. വളണ്ടിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം എം. കുഞ്ഞമ്മത് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. അഡ്വ. ആര്‍.ബി. പ്രഷീദ് സുരക്ഷക്ക് നല്‍കിയ വീല്‍ചെയര്‍ ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഏറ്റുവാങ്ങി. സുരക്ഷ സോണല്‍ കണ്‍വീനര്‍ കെ. രാജീവന്‍, വാര്‍ഡ് മെമ്പര്‍ പി.പി. അബ്ദുല്‍സലാം, മലബാര്‍ ഹോസ്പിറ്റല്‍ മാനേജര്‍ ഷഫീഖ്, കെ.എം. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ.സി. ബാബുരാജ് സ്വാഗതവും സി.പി. ബിജു നന്ദിയും പറഞ്ഞു.