രോഗികള്‍ക്ക് ആശ്വാസമായി വെള്ളിയൂരില്‍ സൗജന്യ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പൊരുക്കി; നിരവധിപേര്‍ പങ്കെടുത്തു
പേരാമ്പ്ര: വെള്ളിയൂരില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി. നൊച്ചാട് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് വികസന സമിതിയും നൊച്ചാട് ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റും ആയുര്‍വേദ ആശുപത്രിയും സംയുക്തമായാണ് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഒരുക്കിയത്. ക്യാമ്പില്‍ നിരവധിപേര്‍ പങ്കെടുത്തു.
പരിപാടിയില്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഷോബിന്‍ കെ.കെ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. ജില്ലാ കോഡിനേറ്റര്‍ (സൗത്ത്) എം.കെ ഫൈസല്‍ മുഖ്യാതിഥിയായി. ചീഫ് മെഡിക്കല്‍ ഓഫീസര്‍ റീന പാട്രിക്, ഡോ. ഐശ്വര്യ, സി.ഡി.എസ് അംഗ സലില.കെ , അയല്‍ സഭ കണ്‍വീനര്‍ സി.കെ നാരായണന്‍, എ.ഡി.എസ് അംഗ കാഞ്ചന.സി, വളണ്ടിയര്‍ സെക്രട്ടറി തന്‍ഹ എന്നിവര്‍ സംസാരിച്ചു.
എന്‍.എസ്.എസ്. വളണ്ടിയര്‍ ലിന്‍ഷ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സാനിയ നന്ദി രേഖപ്പെടുത്തി.