രോഗം വന്ന് കിടപ്പിലാകുന്നതിന് മുന്നേ ഒന്ന് പരിശോധിച്ചാലോ? പേരാമ്പ്രയിൽ സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ്, വിശദാംശങ്ങൾ അറിയാം
പേരാമ്പ്ര: ജവാൻസ് ഓഫ് കാലിക്കറ്റ് വെൽഫെയർ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ സൗജന്യ വൃക്കരോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. തണൽ വടകരയുടേയും പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റേയും സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.
ഡിസംബർ 20-ന് പേരാമ്പ്ര വി.വി ദക്ഷിണാമൂർത്തി ഹാളിലാണ് ക്യാമ്പ് നടക്കുക. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം നിർവഹിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 9946626314, 9443958749 വാട്സ്ആപ്പിലൂടെ ബുക്ക് ചെയ്യേണ്ടതാണ്.
Summary: Free kidney disease test at Perampra