വടകരയില്‍ നാളെ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ്
വടകര: വ്യാപാരി വ്യവസായി സമിതി, മര്‍ച്ചന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, തണല്‍ എന്നിവ ചേര്‍ന്ന് വടകരയില്‍ നാളെ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മണി മുതല്‍ വടകര മുനിസിപ്പല്‍ പാര്‍ക്കിലാണ് ക്യാമ്പ്.
രാവിലെ എട്ട് മണി മുതല്‍ 10മണി വരെ രജിസ്‌ട്രേഷന്‍ നടക്കും. വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉള്‍പ്പെടെ 400 പേര്‍ക്ക് സൗജന്യ രോഗനിര്‍ണയം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ ഡി.എം ശശീന്ദ്രന്‍, വി.അസീസ്, കെ.എന്‍ വിനോദന്‍, കെ.ഷിജു, അനില്‍ കുമാര്‍ ചെറുകുറ്റി എന്നിവര്‍ പങ്കെടുത്തു.
Description: Free kidney disease screening camp tomorrow in Vadakara