പരിശോധനയിലൂടെ നേരത്തെ കണ്ടെത്താം; വടകരയിൽ സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ്


വടകര: പുതുപ്പണം സിദ്ധാന്തപുരം റസിഡന്‍സ് അസോസിയേഷന്‍ വടകര തണല്‍ ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെ സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. പുതുപ്പണം ജെഎന്‍എം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ ജനുവരി 19 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ്.

സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പിൽ പങ്കെടുക്കാൻ 94468 87545, 85473 06178 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക. വൃക്കരോഗം മുന്‍കൂട്ടി കണ്ടെത്താനുള്ള ഈ ഉദ്യമം ഉപയോഗപ്പെടുത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

Summary: Free kidney disease screening camp in Vadakara