വൃക്ക രോഗം നേരത്തെ തിരിച്ചറിയാം, പ്രതിരോധിക്കാം; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വടകരയിലെ സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ്


വടകര: വ്യാപാരി വ്യവസായി സമിതി വടകര ഏരിയാ കമ്മിറ്റിയും, തണലും മർച്ചന്റ്‌ കൊ ഓപ്പറേറ്റീവ് സൊസൈറ്റി വടകരയും സംയുക്തമായി വടകരയില്‍ സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ്‌ സംഘടിപ്പിച്ചു. വടകര മുനിസിപ്പാൽ പാർക്കിൽ കഴിഞ്ഞ ദിവസം രാവിലെ സംഘടിപ്പിച്ച പരിപാടി നഗരസഭാ വൈസ് ചെയർമാൻ പി.കെ. സതീശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മർച്ചന്റ്‌ കൊ.ഓപ്പറേറ്റീവ് പ്രസിഡണ്ട് പി.കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു. വ്യാപാരി വ്യവസായി സമിതി വടകര ഏരിയാ പ്രസിഡണ്ട് കരിപ്പള്ളി രാജൻ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയംഗം സി.കെ. വിജയൻ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

വ്യാപാരികളും പൊതുജനകളും ഉള്‍പ്പെടെ നിരവധി പേര്‍ ക്യാമ്പില്‍ പങ്കാളികളായി. തണൽ റീജനൽ കോ ഓഡിനേറ്റർ ഫൈസൽ എ.ജി ബോധവൽകരണ ക്ലാസ് എടുത്തു. വിൽസൺ വർഗ്ഗീസ് ( ഏർളി ഡിറ്റക്ഷൻ കോ ഓഡിനേറ്റർ, തണൽ), വിജേഷ് കെ (ഡയാലിസ് യൂണിറ്റ് ഇൻ ചാർജ് തണൽ), വ്യാപാരി വ്യവസായി സമിതി നേതാക്കളായ വിനോദ് കെ.എൻ, വി.അസീസ്, ശശി പഴങ്കാവ്, ഷിജു കരിമ്പനപ്പാലം, അനിൽകുമാർ ചെറുകുറ്റി, വി.ടി.കെ സുമനൻ എന്നിവർ സംസാരിച്ചു.

Description: Free kidney disease screening camp at Vadakara