തൊഴിലാണോ അന്വേഷിക്കുന്നത്? നിങ്ങൾക്കിതാ ഒരു സുവർണ്ണാവസരം, മാർച്ച് 21ന് പേരാമ്പ്രയിൽ തൊഴിൽമേള, വിശ​ദാംശങ്ങൾ


പേരാമ്പ്ര: കോഴിക്കോട് കുടുബശ്രി ജില്ലാ മിഷന്റെ നേതൃത്വത്തിൽ പേരാമ്പ്രയിൽ തൊഴിൽമേള 2023 സംഘടിപ്പിക്കുന്നു. പേരാമ്പ്ര, തോടന്നൂർ ബ്ലോക്ക് തല തൊഴിൽമേളയാണ് പേരാമ്പ്രിയിൽ സംഘടിപ്പിക്കുന്നത്. മാർച്ച് 21 ന് പേരാമ്പ്ര വിവി ദക്ഷിണാമൂർത്തി ഹാളിലാണ് മേള സംഘടിപ്പിക്കുന്നത്.

എസ്.എസ്.എൽ.സി, പ്ലസ് ടു, ഡി​ഗ്രി യോ​ഗ്യതയുള്ളവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ തീർത്തും സൗജന്യമാണ്. താത്പര്യമുള്ളവർ കുടുതൽ വിവരങ്ങൾക്കായി കുടുംബശ്രീ ഓഫീസുമായി ബന്ധപ്പെടുക.