അറക്കിലാടുകാർക്ക് ഇനി സൗജന്യ ഹോമിയോ ചികിത്സ; അറക്കിലാട് ഹോമിയോ ഡിസ്പെൻസറി ആരംഭിച്ചു
വടകര: അറക്കിലാടേയും പരിസര പ്രദേശത്തെയും ജനങ്ങൾക്ക് ഇനി സൗജന്യ ഹോമിയോ ചികിത്സ ലഭ്യമാകും. അറക്കിലാട് ഹോമിയോ ഡിസ്പെൻസറി ആരംഭിച്ചു. നഗരസഭയുടെ ഉമസ്ഥതയിലാണ് പ്രദേശത്ത് ഡിസ്പെൻസറി കെട്ടിടം സ്ഥാപിച്ചത്. രാവിലെ മുതൽ ഉച്ചവരെ ഡിസ്പെൻസറിയിൽ ഒ.പി സേവനം ലഭ്യമാകും.
ഹോമിയോ ഡിസ്പെൻസറിയുടെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു നിർവഹിച്ചു. വൈസ് ചെയർമാൻ ശ്രീ പി കെ സതീശൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രാജിതാ പതരി, പി സജീവ് കുമാർ എന്നിവർക്കൊപ്പം രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ സർവ്വശ്രീ ധനീഷ്, പി പി രാജു, ശ്രീജിന വി കെ, അസീസ് , എ വി ഗണേശൻ, പി പി രാജൻ, കെ പ്രകാശൻ, പി സോമശേഖരൻ വിപി ഗിരീഷ് , മുക്കോലക്കൽ ഹംസ ഹാജി തുടങ്ങിയവർ സംസാരിച്ചു.
Description: Free Homeopathy Treatment for Arakilads; Arakilad Homeo Dispensary started