ജനങ്ങള്‍ക്ക് സഹായകരമായി ട്രാൻസ്പോർട്ട് എംപ്ലോയ് തൊട്ടിൽപാലം യൂണിറ്റിന്റെ സൗജന്യ രക്ത പരിശോധന ക്യാമ്പ്
തൊട്ടില്‍പ്പാലം: ട്രാൻസ്പോർട്ട് എംപ്ലോയ് യൂണിയൻ (AITUC) തൊട്ടിൽപാലം യൂണിറ്റും മൈക്രോ ഹെൽത്ത് ലബോറട്ടറീസും സംയുക്തമായി കെ.എസ്.ആര്‍.ടി.സി തൊട്ടിൽപ്പാലം ഡിപ്പോയില്‍ സൗജന്യ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ വി.എം ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഷിജീഷ്, കെ.എസ്.ടി.ഇ.യു സംസ്ഥാന കമ്മറ്റി അംഗം ടി.സുരേഷ്കുമാർ, അസി:ഡിപ്പോ എഞ്ചിനീയർ കുഞ്ഞുമോൻ, സൂപ്രണ്ട് നിഷ, കെ.ജി രാജന്‍ എച്ച്.വി.എസ്, ഷിജുമോൻ, ബിജു എം.കെ എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ സംഘടിപ്പിച്ച പരിപാടിയില്‍ ഏതാണ്ട് 350തില്‍ അധികം പേര്‍ പങ്കാളികളായി.
Description: Free blood test camp by AITUC Thotilpalam Unit