അക്ഷയയില്‍ പോയി ക്യൂ നില്‍ക്കണ്ട: വീട്ടിലിരുന്ന് തന്നെ ആധാര്‍ കാര്‍ഡ് പുതുക്കാം-എങ്ങനെയെന്നറിയാം


ആധാര്‍ കാര്‍ഡ് എടുത്തിട്ട് വര്‍ഷങ്ങളായോ? വിലാസമോ, ജനനത്തീയതിയോ മറ്റെന്തെങ്കിലും തെറ്റോ തിരുത്തണമെങ്കില്‍ ഇപ്പോള്‍ സൗജന്യമായി എളുപ്പത്തില്‍ തിരുത്താം.

നിങ്ങള്‍ ചെയ്യേണ്ടത്:

http://www.myaadhaar.gov.in എന്ന വെബ്സൈറ്റില്‍ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒ.ടി.പിയും നല്‍കി ലോഗിന്‍ ചെയ്യുക.

ഡോക്യുമെന്റ് അപ്ഡേറ്റ് എന്ന ലിങ്ക് തുറന്ന് നെക്സ്റ്റ് ക്ലിക്ക് ചെയ്ത് പോവുക.

ഡോക്യുമെന്റ് അപ്ഡേറ്റ് പേജില്‍ പേര് വിലാസം എന്നിവ പരിശോധിക്കുക. അപ് ലോഡ് ചെയ്യുന്ന രേഖകളിലും ഇതുതന്നെയാണെങ്കില്‍ മാത്രമേ അംഗീകരിക്കൂ.

തുടര്‍ന്ന് പ്രൂഫ് ഓഫ് ഐഡന്റിറ്റി പ്രൂഫ് ഓഫ് അഡ്രസ് എന്നിവയ്ക്ക് താഴെ കൈവശമുള്ള തിരിച്ചറിയല്‍ രേഖ മെനുവില്‍ നിന്ന് തിരഞ്ഞെടുക്കുക. തുടര്‍ന്ന് വ്യൂ ഡീറ്റെയ്ല്‍സ് ആന്റ് അപ്ലോഡ് ഡോക്യുമെന്റ് ക്ലിക്ക് ചെയ്ത് രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് അപ്ലോഡ് ചെയ്യുക. 2എം.ബി വരെയുള്ള ചിത്രമായോ പി.ഡി.എഫ് ആയോ രേഖ നല്‍കാം.