പേരാമ്പ്രയില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ തടഞ്ഞു
പേരാമ്പ്ര: പേരാമ്പ്രയില്‍ സന്ദര്‍ശനത്തിനിടെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍ കുട്ടിയെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ തടഞ്ഞു. പ്ലസ്‌വണ്‍ സീറ്റ് പരിഹരിക്കാത്തതില്‍ പ്രതിക്ഷേധിച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രിയെ തടഞ്ഞത്.
അലോട്ട്മെന്റിനുമുന്‍പായി സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നും ഇല്ലെങ്കില്‍ മന്ത്രിമാരെ തടയുമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മന്ത്രിയെ പ്രവര്‍ത്തകര്‍ തടഞ്ഞത്.
സംഭവത്തില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി മുബശ്ശിര്‍ ചെറുവണ്ണൂര്‍, ജില്ലാ സെക്രട്ടേറിയറ്റംഗം അഫ്നാന്‍ വേളം, പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് മുജാഹിദ് മേപ്പയൂര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.