ആയഞ്ചേരിയിൽ കുറുക്കന്റെ ആക്രമണം; പന്ത്രണ്ടോളം പേർക്ക് കടിയേറ്റു
ആയഞ്ചേരി: ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട് , കടമേരി, പ്രദേശങ്ങളിൽ കുറുക്കന്റെ ആക്രമണം. പന്ത്രണ്ടോളം പേർക്ക് കടിയേറ്റു. ഇന്നലെ രാത്രിയാണ് സംഭവം.
പതിനഞ്ചുവയസുകാരനായ വിദ്യാർത്ഥിയെയും അമ്മയേയും വീട്ടിൽ കയറിയാണ് കുറുക്കൻ ആക്രമിച്ചത്. സാരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവർ വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നാട്ടുകാർ ചേർന്ന് അക്രമകാരിയായ കുറുക്കനെ തല്ലി കൊന്നതായാണ് വിവരം.
