ബാലുശ്ശേരിയില്‍ എം.ഡി.എം.എയുമായി നാല് യുവാക്കള്‍ പിടിയില്‍; പ്രതികള്‍ പിടിയിലായത് വീട്ടില്‍ നടത്തിയ റെയ്ഡില്‍, നാലുപേരും കൊയിലാണ്ടി, വടകര കോഴിക്കോട് ഭാഗങ്ങളിലെ മയക്കുമരുന്ന് സംഘത്തില്‍പ്പെട്ടവര്‍


ബാലുശ്ശേരി: ബാലുശ്ശേരിയില്‍ എം.ഡി.എം.എയുമായി നാലു യുവാക്കള്‍ അറസ്റ്റില്‍. പോസ്റ്റ് ഓഫീസ് റോഡില്‍ കുറ്റിക്കാട്ട് പറമ്പ് ജിഷ്ണുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 20 ഗ്രാം എം.ഡി.എം.എയുമായി ഇവരെ പിടി കൂടിയത്. കുറ്റിക്കാട്ട് പറമ്പ് ജിഷ്ണു (25), നന്മണ്ട താനോത്ത് വീട്ടില്‍ അനന്ദു എന്ന ടോബി (25), നന്മണ്ട കരിയാത്തന്‍ കാവ് തിയ്യക്കണ്ടി ആകാശ് (26), ചേളന്നൂര്‍ കൈതോട്ടയില്‍ മീത്തല്‍ അബിന്‍ (26) എന്നിവരെയാണ് പിടികൂടിയത്.

ഇവര്‍ കൊയിലാണ്ടി, വടകര കോഴിക്കോട്, ഭാഗങ്ങളിലെ മയക്കു മരുന്ന് സംഘത്തില്‍പെട്ടവരാണെന്ന് പൊലീസ് പറയുന്നു. പിടികൂടിയ എം.ഡി.എം.എക്ക് 60,000 രൂപ വില വരും ഇവര്‍ സഞ്ചരിച്ച താര്‍ ജീപ്പും കസ്റ്റഡിയിലെടുത്തു. അനന്തുവിന്റെ പേരില്‍ മുമ്പ് രണ്ടുതവണ എം.ഡി.എം.എ പിടികൂടിയ കേസുണ്ട്.

നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. പ്രകാശന്‍ പടന്നയില്‍, പേരാമ്പ്ര ഡിവൈ.എസ്.പി വി.വി ലതീഷ് ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ ടി.പി ദിനേശ് എന്നീ വരുടെ നേത്യത്വത്തില്‍ ബാലുശ്ശേരി എസ്.ഐമാരായ എം.സുജിലേഷ്, എന്‍.കെ. അബ്ദുള്‍ റഷീദ്, സി. സുരേന്ദ്രന്‍, എ.എസ്. ഐ കെ.വി റസൂല, സ്‌പെഷല്‍ സ്‌കോഡ് എസ്.ഐ മാരായ രാജീവ് ബാബു, പി ബിജു, സീനിയര്‍ സി.പി.ഒ മാരായ എന്‍.ജയരാജന്‍, എന്‍.എം ജിനീഷ്, പി.പി. മുനീര്‍, എന്‍.എം.ഷാഫി.ടി. കെ ശോബിത്ത്, കെടി ബിജു, ഇ.കെ. മുഹമ്മദ് ഷമീര്‍, പി.ഷാലിമ ഇ.എം രതീഷ്, കെ.ഫൈസല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Description: Four youths arrested with MDMA in Balussery