കാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; പ്രതിക്ക് നാലുവര്‍ഷം തടവ് വിധിച്ച് വടകര എന്‍ഡിപിഎസ് കോടതി
വടകര: കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി പിടിയിലായ പ്രതിക്ക് നാലുവര്‍ഷം കഠിനതടവും 20,000രൂപ പിഴയും ശിക്ഷ. മലപ്പുറം കോട്ടക്കല്‍ ഒതുക്കുന്നല്‍ പാറേമ്മല്‍ പുത്തൂര്‍ പുതുക്കുടി മുഹമ്മദ് നിസാമുദ്ദീനെ (34)യാണ് വടകര എന്‍ഡിപിഎസ് കോടതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ഒരുമാസം കൂടി തടവ് അനുഭവിക്കണം. 2018 ഏപ്രില്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് ഊര്‍ക്കടവ് കായലം ഭാഗത്ത് നിന്നും കാറില്‍ കടത്തുകയായിരുന്ന 7.95 കിലോ കഞ്ചാവുമായി പ്രതിയെ കോഴിക്കോട് സിറ്റി പോലീസാണ് അറസ്റ്റ് ചെയ്തത്.
Description: Four years rigorous imprisonment for the accused who was caught with ganja