സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; വടകര വില്ല്യാപ്പള്ളി എംഇഎസ് കോളേജില്‍ റാഗിംങെന്ന് വിദ്യാര്‍ത്ഥികള്‍


വടകര: വില്ല്യാപ്പള്ളി എംഇഎസ് കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം.

സീനിയര്‍ വിദ്യാര്‍ത്ഥികളായ നാല് പേര്‍ തങ്ങളെ റാഗിംങ് ചെയ്തുവെന്നാണ് പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ ആരോപണം.

മുബഷിര്‍, അന്‍ഷാദ്, ഷാഫി, അഫ്‌നാന്‍ എന്നിവര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. ഇതില്‍ മുബഷിറിന് ചെവിയ്ക്ക് പരിക്കുണ്ട്.
സീനിയര്‍ വിദ്യാര്‍ത്ഥികളായ നാല് പേര്‍ക്കെതിരെ വടകര പോലീസ് കേസെടുത്തിട്ടുണ്ട്.