വാണിമേലിൽ കണ്ണിൽ മുളക് സ്പ്രേ അടിച്ച് യുവാക്കളെ ആക്രമിച്ച സംഭവം; നാല് പേർ റിമാൻഡിൽ


വളയം: വാണിമേലിൽ കണ്ണിൽ മുളക് സ്പ്രേ അടിച്ച് യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നാല് പേർ റിമാൻഡിൽ. നിടുംപറമ്പ് സ്വദേശികളായ പടിഞ്ഞാറക്കണ്ടി അനുരാഗ് കുനിയിൽ ഷിബു , നൊച്ചിക്കാട്ട് വീട്ടിൽ നബിൽ രാജ്, മുള്ളമ്പത്ത് സ്വദേശി അശ്വന്ത് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.

വാണിമേൽ കുളിക്കുന്ന് സ്വദേശികളായ ഏച്ചിപ്പതേമ്മൽ അവിനാഷ് (30), പൊടിപ്പിൽ വിപിൻലാൽ (24) എന്നിവരെയാണ് സംഘം ആക്രമിച്ചത്. ഇവർ ഭൂമിവാതുക്കൽ നിന്ന് ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴിയിൽ കന്നുകുളം മണികമഠത്തിന് സമീപത്ത് വച്ച് അക്രമി സംഘം ബൈക്ക് തട ഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചതിന് ശേഷം മാരകായുധങ്ങളുപയോഗിച്ച് ആക്രമി ക്കുകയായിരുന്നെന്നാണ് പരാതി. സംഭവത്തിൽ പൊ ലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് വളയം പോലിസ് കേസ് രജിസ്റ്റർചെയ്തത്.