മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; തൃശ്ശൂരിൽ നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു


 

തൃശ്ശൂർ: ആളൂരിൽ മുലപ്പാൽ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു. ആളൂർ സ്വദേശി എബി – ഷെൽഗ ദമ്പതികളുടെ മകൾ ‘ഹേസൽ’ ആണ് മരിച്ചത്. . പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം.

കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടർന്നാണ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട്ടിയുടെ സംസ്കാരം നടത്തി.

Summary: after breast feeding milk got stuck in his throat four-month-old baby died in Thrissur