ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് രണ്ട് കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു
ചെരുതുരത്തി: ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. ചെരുതുത്തി ഓടക്കല്‍ വീട്ടില്‍ കബീര്‍ (47), ഭാര്യ ഷാഹിന (35), ഇവരുടെ മകള്‍ സറ (10), ഷാഹിനയുടെ സഹോദരിയുടെ മകന്‍ ഫുവാദ് സനിന്‍ (12) എന്നിവരാണ് മരിച്ചത്. ശ്മശാനം കടവിന് സമീപം വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്.
കടവിനോട് ചേര്‍ന്നുള്ള ഭാരതപ്പുഴയടെ തീരത്ത് ഫുവാദും സെറയും കളിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. രക്ഷിക്കാൻ ഇറങ്ങിയ കബീറും ഷാഹിനയും ഒഴുക്കിൽപ്പെടുകയായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഉമ്മയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.
നാട്ടുകാര്‍ ആദ്യം ഷഹനയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ടുമണിക്കൂര്‍ നേരത്തെ തിരച്ചിലിന് ശേഷമാണ് ഫുവാദ് സനിന്റെയും അതിനുശേഷം കബീറിന്‍റെയും മൃതദേഹം കണ്ടെത്തിയത്. ഇതിനുപിന്നാലെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സെറയുടെ മൃതദേഹം കണ്ടെത്തിയത്.
Summary: Four members of a family, including two children, died in Bharathapuzha