ഓർമ്മയാകുന്നത് ഇരിങ്ങലിന്റെ വോളീബോള്‍ കാരണവർ; ‍അറുവയല്‍ കണാരേട്ടന് നാടിന്റെ വിട


പയ്യോളി: വോളീബോള്‍ രംഗത്ത് ഇരിങ്ങല്‍ എന്ന ഗ്രാമത്തെ എഴുതിചേര്‍ത്ത പ്രമുഖരില്‍ ഒരാളായിരുന്നു അന്തരിച്ച അറുവയല്‍ കണാരേട്ടന്‍ എന്ന കണാരന്‍. മുന്‍കാല വോളീബോള്‍ താരവും ജവഹര്‍ സ്‌പോര്‍ട് ക്ലബിന്റെ മുന്‍കാല സെക്രട്ടറിയുമായ അദ്ദേഹം നാട്ടിലും പുറത്തുമായി വാര്‍ത്തെടുത്തത് നിരവധി വോളീബോള്‍ താരങ്ങളെയായിരുന്നു.

കോര്‍ട്ടില്‍ കളിക്കുന്ന താരങ്ങളെ സസൂക്ഷ്മം വീക്ഷിച്ച് അവരുടെ കായികപരമായ കഴിവുകള്‍ പുറത്തേക്ക് കൊണ്ടുവരാന്‍ ഏറെ ശ്രമിച്ചിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിനകത്തും പുറത്തും നിരവധി ശിഷ്യരും ഉണ്ടായിരുന്നു.

നാട്ടിലും പുറത്തുമായി നിരവധി വോളീബോള്‍ ടൂര്‍ണമെന്റുകളില്‍ ടീം മാനേജരായും സേവനമനുഷ്ഠിച്ചിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. വീട്ടില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നിരവധി പേരാണ് എത്തിയത്.

ഭാര്യ: പ്രേമി. മക്കള്‍ പ്രകിന്‍ലാല്‍ (കൈലാസ് ട്രേഡേഴ്‌സ്), പ്രബിന്‍ലാല്‍ ഹൈടെക്ക് മാരുതി കൊയിലാണ്ടി), അതുല്‍പ്രകാശ്.

മരുമകള്‍: സുബിന പ്രകിൻലാല്‍.

സഹോദരങ്ങൾ: പരേതരായ എ കണ്ണൻ, കേളപ്പൻ, മാതു, കല്യാണി.

Description: Former volleyball player Iringal Aruvayal Kanaran death Follow up