മുൻ വടകര നഗരസഭ വൈസ് ചെയർമാൻ മാക്കൂൽ പീടിക കച്ചേരി പറമ്പത്ത് കെ പി ബാലൻ അന്തരിച്ചു
വടകര: മാക്കൂൽ പീടിക കച്ചേരി പറമ്പത്ത് കെ പി ബാലൻ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. വടകര നഗരസഭ വൈസ് ചെയർമാൻ, നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് സ്ഥാപക വൈസ് പ്രസിഡന്റ്, സിഐടിയു വടകര ഏരിയ കമ്മിറ്റി അംഗം, മത്സ്യ തൊഴിലാളി യൂണിയൻ സിഐടിയു വടകര ഏരിയ പ്രസിഡൻ്റ്, കൊപ്ര തൊഴിലാളി യൂണിയർ ഭാരവാഹി, സിഡബ്ല്യുഎഫ്ഐ താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ദീർഘകാലം സിപിഐ എം നടക്കുതാഴ ലോക്കൽ സെക്രട്ടറിയായിരുന്നു. സിപി എം മുൻ വടകര ഏരിയ കമ്മിറ്റി അംഗമായിരുന്നു. നിലവിൽ സിപിഐ എം മാക്കൂൽ വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. ഓർക്കാട്ടേരി നോർത്ത് യുപി സ്കൂൾ റിട്ട. അധ്യാപകനാണ്.
ഭാര്യ: സത്യഭാമ (റിട്ട. അധ്യാപിക കാരക്കാട് എൽപി സ്കൂൾ, നഗരസഭ മുൻ കൗൺസിലർ)
മക്കൾ: ജോബിഷ് (സോഫ്ട് വെയർ എഞ്ചിനീയർ യുഎസ്എ), ജോത്സന (ഇൻസ്പെക്ടർ, സഹകരണ വകുപ്പ് എആർ ഓഫീസ് വടകര), ജിജിൻ (അധ്യാപകൻ മേപ്പയിൽ എസ്ബി സ്കൂൾ)
മരുമക്കൾ: രോഹിണി (യുഎസ്എ), റൂബി ( കേരള ബാങ്ക്), അമൃത.
മൃതദേഹം ബുധനാഴ്ച രാത്രി എട്ടു മുതൽ ഒമ്പതു വരെ പുതിയാപ്പ് എം ദാസൻ സ്മാരക മന്ദിരത്തിൽ പൊതു ദർശനത്തിന് വെക്കും. സംസ്കാരം ബുധൻ രാത്രി പത്തിന് മാക്കൂൽ പീടികയിലെ വീട്ടുവളപ്പിൽ.