മുൻ വടകര എ.ഇ.ഒ പുതുപ്പണം കുളങ്ങരത്ത്താഴ ആര്‍.പ്രേമരാജന്‍ അന്തരിച്ചു


പുതുപ്പണം: മുന്‍ വടകര, നാദാപുരം എ.ഇ.ഒ പുതുപ്പണം കുളങ്ങരത്ത്താഴ ആര്‍.പ്രേമരാജന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മേപ്പയൂര്‍ ജിവിഎച്ച്എസ്, ചോറോട് ജിഎച്ച്എസ്എസ് എന്നീ സ്‌ക്കൂളുകളിലെ അധ്യാപകനായിരുന്നു.

ഭാര്യ: പ്രശാന്തിനി (പുതുപ്പണം ജെഎന്‍എംജിഎച്ച്എസ്എസ്, മുന്‍ അധ്യാപിക). മക്കള്‍: ഘനശ്യാം, ഡോ. അനഘ (അസി.സര്‍ജന്‍ നീലേശ്വരം).

മരുമക്കള്‍: അശ്വിനി (പെരിങ്ങത്തൂര്‍).

അച്ഛന്‍: പരേതനായ ഡോ.ആര്‍ രാഘവന്‍, അമ്മ: നളിനി യു.കെ. സഹോദരങ്ങള്‍: സുധീര്‍, ലസിത നാണു.

സംസ്‌കാരം: ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍