മുന്‍ മന്ത്രിയും കൊയിലാണ്ടിയില്‍ നിന്നുള്ള നിയമസഭാംഗവുമായിരുന്ന എം.ടി.പത്മ അന്തരിച്ചു
കൊയിലാണ്ടി: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.ടി.പത്മ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. കേരളത്തിലെ മുന്‍ ഫിഷറീസ്, ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു. 1987, 91 വർഷങ്ങളില്‍ എട്ടും ഒമ്പതും നിയമസഭകളില്‍ കൊയിലാണ്ടിയില്‍ നിന്നുള്ള അംഗമായിരുന്നു.
നിയമത്തിൽ ബിരുദവും ആർട്ട്സിൽ ബിരുധാനാന്തര ബിരുദവും നേടിയ പത്മ കോൺഗ്രസ്സിന്റെ വിദ്യാർഥി പ്രസ്ഥാനമായ കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയത്തിലേയ്ക്ക് വരുന്നത്. 1999-ൽ പാലക്കാട് നിന്നും 2004-ൽ വടകരയിൽ നിന്നും ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കെ. കരുണാകരൻ ഡി.ഐ.സി. രൂപീകരിച്ചപ്പോൾ അതിലേക്കു പോയ പത്മ പിന്നീട് കോൺഗ്രസിൽ തിരിച്ചു വന്നു.
ഏറെനാളായി മകള്‍ക്കൊപ്പം മുംബൈയിലായിരുന്നു പത്മ താമസിച്ചിരുന്നത്. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും.
Description: Former minister and Congress leader MT Padma passed away