ബഹ്റൈൻ മുൻ വ്യവസായി വില്യാപ്പള്ളി വടക്കേട്ടിൽ എം.പി മൊയ്തു ഹാജി അന്തരിച്ചു
വില്യാപ്പള്ളി: ബഹ്റൈൻ മുൻ വ്യവസായി വല്യാപ്പള്ളി വടക്കേട്ടില്‍ എം.പി മൊയ്തു ഹാജി അന്തരിച്ചു. എഴുപത് വയസായിരുന്നു. ബഹറൈനിൽ ഹിദ്ദ് ഇൻഡസ്ട്രിയല്‍ പ്രദേശത്ത് വർഷങ്ങളായി കച്ചവടം ആയിരുന്നു.
രണ്ട് വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹ്‌റൈൻ മുൻ വൈസ് പ്രസിഡന്റും കെ.എം.സി.സി റഫ കമ്മിറ്റിയുടെ സജീവ പ്രവർത്തകനുമായിരുന്നു. ഭാര്യ സഫിയ. മക്കള്‍: ഇർഷാദ് ഒ.കെ, സമീറ, ഫർഹ.

Summary: Former Bahrain businessman from Viliyapally Vadakkettil MP Moidu Haji passes away