പെരുവണ്ണാമൂഴിയിലും കടുവ ?; പ്രദേശത്ത് പരിശോധന ശക്തമാക്കി ഫോറസ്റ്റ് അധികൃതരും നാട്ടുകാരും


പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി വട്ടക്കയം ഭാഗത്ത് കടുവയിറങ്ങിയതായി സംശയം. റബ്ബര്‍ ടാപ്പിങ് തൊഴിലാളിയാണ് കടുവയെ കണ്ടതായി മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നാട്ടുകാരും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.

ഇന്ന് രാവിലെ പെരുവണ്ണാമൂഴി വട്ടക്കയം ഭാഗത്ത് റബ്ബര്‍ ടാപ്പിങിനായി പോയ തൊഴിലാളിയാണ് കടുവയെ കണ്ടതായി വിവരം അറിയിച്ചത്. തുടര്‍ന്ന് പ്രദേശങ്ങളിലെല്ലാം പരിശോധന നടത്തി വരികയാണ്.

summary: forest officials have started investigating the suspected presence of tiger in peruvannamuzhi