‘ചെങ്കുത്തായ പാതയായതിനാൽ രാത്രി ഇവിടേക്ക് എത്തിപ്പെടാൻ പ്രയാസമുണ്ടായിരുന്നു, ഉച്ചക്ക് പടര്‍ന്ന തീ അണച്ചശേഷം രാത്രി വീണ്ടും കത്തിപ്പടരുകയായിരുന്നു’; കീഴരിയൂർ മരുതേരി മീത്തലിൽ റബ്ബർ തോട്ടത്തിലെ തീയണച്ചത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ


കീഴരിയൂർ: മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കീഴരിയൂർ മരുതേരി മീത്തലിൽ റബ്ബർ തോട്ടത്തിലെ തീയണച്ച് അഗ്നിശമനസേന. കൊയിലാണ്ടിയിൽ നിന്നും പേരാമ്പ്രയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ഉച്ചക്ക് പടര്‍ന്ന തീ അണച്ചശേഷം രാത്രി വീണ്ടും കത്തുകയായിരുന്നു. ഉച്ചയ്ക്ക് തീപിടിച്ചതിന്റെ മറ്റൊരു വശത്താണ് പിന്നീട് തീപിടിച്ചത്.

രാത്രി ഒൻപത് മണിയോടെയാണ് വീണ്ടും ഇവിടെ വീണ്ടും തീപിടിത്തമുണ്ടായത്. ചെങ്കുത്തായ പാതയായതിനാൽ രാത്രി ഇവിടേക്ക് എത്തിപ്പെടാൻ പ്രയാസമുണ്ടായിരുന്നെന്നുംസമുണ്ടായിരുന്നെന്നും അതിനാൽ വലിയ വണ്ടികളിൽ വെള്ളമെത്തിച്ച് തീയണയ്ക്കാൻ സാധിക്കാത്തതിനാൽ ഫയർ ബ്രേക്ക് ഉണ്ടാക്കിയാണ് തീയണച്ചതെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥൻ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഈ പ്രദേശം കാടുപിടിച്ചു കിടക്കുന്നതിനാൽ തീപിടിക്കാൻ സാധ്യതയേറിയ ഇടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ വൈകീട്ടാണ് കീഴരിയൂർ മരുതേരി മീത്തലിൽ റബ്ബർ തോട്ടത്തിലെ അടിക്കാടിന് തീപിടിച്ചത്. നാട്ടുകാരാണ് തീപിടിച്ച വിവരം അഗ്നിശമനസേനയെ അറിയിച്ചത്. വാഹനം എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടുള്ള സ്ഥലമായതിനാൽ തീയണയ്ക്കാനുള്ള ശ്രമം ഏറെ ദുഷ്കരമായിരുന്നു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. 500 മീറ്ററോളം മുകൾ ഭാഗത്തായിരുന്നു തീ പടര്‍ന്നത്. രാത്രി പതിനൊന്ന് മണിയോടെയാണ് തീയണച്ചത്.

അഗ്നിസേനാംഗങ്ങളായ പ്രദീപ്, ബിനീഷ്, നിധി പ്രസാദ്, ബിനീഷ്, ശ്രീരാഗ്, ബബീഷ്, സജിത്ത് ഹോംഗാർഡ്മാരായ രാജേഷ്, ബാലൻ എന്നിവർ ചേർന്നാണ് തീയണച്ചത്.

മേപ്പയ്യൂർ മീറോട് മലയുടെ മറുവശത്താണ് കീഴരിയൂർ മരുതേരി മീത്തൽ മല. ഇന്നലെ വൈകീട്ട് നാല് മണിയോടെ മീറോട് മലയിലെ അടിക്കാടിന് തീപിടിച്ചിരുന്നു. 20 ഏക്കറോളം വരുന്ന റബ്ബർ തോട്ടത്തിലെ അടിക്കാടിനാണ് തീപിടിച്ചത്.

അഞ്ച് ഏക്കറിലധികം ഭാഗത്തെ അടിക്കാട് കത്തി നശിച്ചു. നാശനഷ്ടമൊന്നുമുണ്ടായിട്ടില്ല. പേരാമ്പ്രയിൽ നിന്നും അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.

ഭാസ്കരൻ അലക്കാർ എന്ന ആളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തീപിടിച്ചത്. വാഹനം എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലമായതിനാൽ ചെറിയ വണ്ടിയിൽ വെള്ളമെത്തിച്ചും ഫയർ ബ്രേക്ക് ഉണ്ടാക്കിയുമാണ് തീയണച്ചത്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

സീനിയർ ഫയർ ഓഫീസർ ഐ. ഉണ്ണികൃഷ്ണൻ, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ കെ. ശ്രീകാന്ത്, സത്യനാഥ്, സനൽ രാജ്, വി.കെ. ഷൈജു, ഹോം ഗാർഡ് മുരളീധരൻ എന്നിവർ പങ്കെടുത്തു.

കീഴരിയൂർ മരുതേരി മീത്തലിൽ റബ്ബർ തോട്ടത്തിൽ തീപിടിച്ചു; തീയണയ്ക്കാനാവാതെ അഗ്നിശമനസേനയും നാട്ടുകാരും