കുറ്റ്യാടി ചുരത്തില്‍ തീപിടുത്തം


കുറ്റ്യാടി: കുറ്റ്യാടി ചുരത്തിലെ ഏഴാംവളവിൽ തീപിടുത്തം. ഇന്ന് വെെകീട്ട് മൂന്ന് മണിക്ക് ശേഷമാണ് തീപിടുത്തം ഉണ്ടായത്. കാട്ടുതീ ആണെന്നാണ് പ്രാഥമിക വിവരം. തീ സമീപത്തെ കൃഷിയിടങ്ങളിലേക്കും വ്യാപിച്ചിച്ചുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

രക്ഷാപ്രവര്‍ത്തനത്തിനായി നാദാപുരത്ത് നിന്നും അഗ്നിശമനസേന സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് അറിയിച്ചു. സിവിൽ ഡിഫൻസ് വളണ്ടിയർമാരും രക്ഷാപ്രവർത്തനത്തിനായി രം​ഗത്തുണ്ട്.