നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള ചക്കിട്ടപ്പാറ പഞ്ചായത്ത് തീരുമാനത്തിനെതിരെ നടപടിയുമായി വനം വകുപ്പ്; പ്രസിഡണ്ടിൻ്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി റദ്ദാക്കാൻ നിർദ്ദേശം
പേരാമ്പ്ര: നാട്ടില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാനുള്ള പഞ്ചായത്ത് ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിനെതിരെ വനം വകുപ്പ്. പഞ്ചായത്ത് പ്രസിൻഡന്റ് കെ.സുനിലിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി റദ്ദാക്കാൻനിർദേശം നൽകി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ പ്രമോദ് ജി കൃഷ്‌ണനാണ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് ഇതു സംബന്ധിച്ച കത്ത് നല്‍കിയത്.
ജനവാസ മേഖലയില്‍ ഇറങ്ങുന്ന എല്ലാ വന്യജീവികളെയും വെടിവെച്ച് കൊല്ലാന്‍ ഷൂട്ടേഴ്‌സ് പാനലിന് നിര്‍ദേശം നല്‍കിയതായി പഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍ പറഞ്ഞിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യജീവികളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് പഞ്ചായത്ത് ഈ തീരുമാനമെടുത്തതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറയുന്നത്.

വനം വകുപ്പിൻ്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ. സുനില്‍ പറഞ്ഞു. പഞ്ചായത്തുകള്‍ക്ക് പൊതുവായി നല്‍കിയ ഓണററി പദവിയില്‍ നിന്ന് ഒരു പഞ്ചായത്തിനെ മാത്രം മാറ്റി നിർത്താൻ കഴിയില്ലെന്നും വിഷയം നാളെ ചേരുന്ന ഭരണ സമിതി യോഗം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Summary: Forest Department takes action against Chakkitappara Panchayat’s decision to shoot wild animals entering the country; Suggests cancellation of President’s honorary wildlife warden status