രേഖകളില്ലാതെ വിദേശകറൻസി കടത്താൻ ശ്രമിച്ച വടകര സ്വദേശി പിടിയിൽ; കണ്ടെടുത്തത് ഒമാൻ റിയാലും കുവൈത്ത് ദിനാറും


വടകര: വടകര സ്വദേശിയിൽ നിന്ന് വിദേശ കറൻസി പിടികൂടി. കരിപ്പൂർ വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കറന്‍സിയാണ് കംസ്റ്റംസ് പിടികൂടിയത്.

ദുബായിലേക്ക് പോകാനായി കരിപ്പൂരില്‍ എത്തിയ വടകര സ്വദേശി സെർബീനിലിന്റെ ബാഗിനുള്ളിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് കറന്‍സി കണ്ടെടുത്തത്. 2585 ഒമാൻ റിയാലും 1035 കുവൈത്തി ദിനാറും ആണ് അനധികൃതമായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചത്.

മതിയായ രേഖകളില്ലാത്തതിനാനാലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കറൻസി പിടികൂടിയത്.