സ്ത്രീകളുടെ ആരോഗ്യ പരിരക്ഷ; വിളര്‍ച്ച, ഗര്‍ഭാശയ ഗള ക്യാന്‍സര്‍ എന്നിവ നേരത്തെ കണ്ടെത്തി ചികിത്സ നല്‍കുന്നതിനായുള്ള രണ്ട് പദ്ധതികള്‍ക്ക് തുറയൂരില്‍ തുടക്കമായി
തുറയൂര്‍: വിവ കേരളം വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് പദ്ധതി തുറയൂരില്‍ ആരംഭിച്ചു. 15 വയസിനും 59 വയസിനും ഇടയിലുള്ള സ്ത്രീ കളിലെ ഹിമോഗ്ലോബിന്‍ ലെവല്‍ പരിശോധിച്ച് ആവശ്യമായവര്‍ക്ക് ചികിത്സയും പ്രതിരോധ മരുന്നും നല്‍കുന്നതാണ് പദ്ധതി.
കൂടാതെ ജീവതാളം പദ്ധതിയുടെ ഭാഗമായി സ്ത്രീകളില്‍ ഗര്‍ഭാശയ ഗള ക്യാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സ നല്‍കാനുള്ള പദ്ധതിയ്ക്കും തുടക്കമായി.
തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സബിന്‍രാജ്, വാര്‍ഡ് മെമ്പര്‍ മാരായ ശ്രീകല, ദിപിന, അബ്ദുല്‍ റസാഖ്, സജിത, നജില, ഡോക്ടര്‍ റബീന,പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സുബൈദ, അബ്ദുല്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു.