ഓണാവധി ആഘോഷിക്കാൻ വീടുപൂട്ടിപോകുന്നവരുടെ ശ്രദ്ധയ്ക്ക്; വീടിന് പോലിസ് നിരീക്ഷണം ഉറപ്പാക്കാം, പോലീസിന്റെ ഔദ്യോഗിക പോൽ മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്യൂ


കോഴിക്കോട്: ഓണാവധിക്ക് വീട് പൂട്ടി ബന്ധുവീടുകളിലേക്കോ മറ്റ് എവിടേക്കെങ്കിലും യാത്ര പോകുകയോ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. വീട് പൂട്ടിപോകുന്ന കാര്യം പൊലീസിനെ അറിയിക്കാം. പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ‘Locked House Information’ എന്ന സൗകര്യം ഇതിനായി വിനിയോഗിക്കാവുന്നതാണ്. ലോക്ക്ഡ് ഹൗസ് ഇൻഫർമേഷൻ സൗകര്യം വിനിയോഗിച്ചാൽ വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.

യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്. കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഗൂഗിൾപ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോൽ ആപ്പ് ലഭ്യമാണ്.

Description: For the attention of those who close their houses to celebrate Ona Vadhi; To ensure home police surveillance, register on the official police mobile app

.