പ്രത്യേക ശ്രദ്ധയ്ക്ക്, പേരാമ്പ്ര സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും


പേരാമ്പ്ര: പേരാമ്പ്ര സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ ഇന്ന് (12-06-2023) വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 1 മണി വരെ അമ്പാളിത്താഴ, കലോളിപൊയില്‍, കീഴാല്‍ കോളനി എന്നീ സ്ഥലങ്ങളില്‍ ലൈനില്‍ മരം മുറിക്കുന്നതിനാലും 10 മണിമുതല്‍ 12 മണിവരെ പൂവ്വാത്താംകുന്ന് ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോര്‍മറിന് കീഴിലുള്ള ഭാഗങ്ങളില്‍ ലൈനില്‍ മരം മുറിക്കുന്നതിനാലും 10.30 മുതല്‍ 1 മണിവരെ നമ്പ്രത്ത് കുന്ന് ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോര്‍മറിന് കീഴിലുള്ള മേഖലയില്‍ ലൈനില്‍ ടെച്ചിങ് വര്‍ക്ക് നടക്കുന്നതിനാലുമാണ് വൈദ്യുതി തടസ്സപ്പെടുന്നത്.