മാലിന്യമുക്തം പെരുവണ്ണാമൂഴി; പെരുവണ്ണാമൂഴി ഫെസ്റ്റ് ഗ്രീന്‍ പ്രോട്ടോകോള്‍ പാലനവുമായി ബന്ധപ്പെട്ട് ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു
പെരുവണ്ണാമൂഴി: പ്ലസ്റ്റിക്ക് ബോട്ടിലുകള്‍ വലിച്ചെറിഞ്ഞ് പ്രദേശം മലിനമാക്കാതിരിക്കാന്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു. പെരുവണ്ണമുഴി ഫെസ്റ്റിനോടാനുബന്ധിച്ച് ഏപ്രില്‍ 23 മുതല്‍ മെയ് 7വരെ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെ ഭാഗമായാണിത്. ബോട്ടില്‍ ബൂത്ത്, വേസ്റ്റ് ബിന്‍, അനുബന്ധ ശുചീകരണ സംവിധാനങ്ങളും സ്ഥിരമായി 30 ഹരിത കര്‍മ്മസേന അംഗങ്ങളെയും വിന്യസിച്ചു.
ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷം വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിക്കുന്ന പദ്ധതി പ്രകാരമാണ് പെരുവണ്ണമുഴിയില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ബോട്ടില്‍ ബൂത്ത് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് ആദ്യക്ഷത വഹിച്ചു. സവിത ഇ.എസ്, ടെസ്സി കെ.എം എന്നിവര്‍ സംസാരിച്ചു.