അതിരു കടന്ന് ലോകകപ്പ് ആഘോഷം; കാരന്തൂരില്‍ അപകടകരമായ രീതിയില്‍ കാറോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വിദ്യാര്‍ത്ഥികള്‍, നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്, ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)
കോഴിക്കോട്: കാരന്തൂരില്‍ അതിര് കവിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പ് ആഘോഷവുമായി വിദ്യാര്‍ത്ഥികള്‍. മര്‍ക്കസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഉച്ചയ്ക്ക് രണ്ടരയോടെ കോളേജ് ഗ്രൗണ്ടില്‍ അപകടകരമായ അഭ്യാസ പ്രകടനങ്ങള്‍ നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
നാല് കാറുകളിലായി എത്തിയ വിദ്യാര്‍ത്ഥികള്‍ കാറുകള്‍ അപകടകരമായ രീതിയില്‍ വട്ടം കറക്കുകയായിരുന്നു. തുടര്‍ന്ന് ഫുട്‌ബോള്‍ ലോകകപ്പിലെ വിവിധ രാജ്യങ്ങളുടെ ജേഴ്‌സിയണിഞ്ഞും പതാകകളേന്തിയും കാറിന്റെ മുന്നിലും പിന്നിലും വാതിലിലുമെല്ലാം കയറി നിന്നാണ് വിദ്യാര്‍ത്ഥികള്‍ അഭ്യാസപ്രകടനം നടത്തിയത്.
കോളജിലെ തന്നെ ചിലരാണു മോട്ടര്‍ വാഹനവകുപ്പിനെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ രണ്ട് കാറുകള്‍ തിരിച്ചറിഞ്ഞു. ഇതിന്റെ ഉടമസ്ഥരോടു വാഹനത്തിന്റ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മറ്റു രണ്ട് കാറുകള്‍ ആരുടേതെന്നാണു കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. വാഹനം ഓടിച്ചവരുടെ ലൈസന്‍സും വാഹനങ്ങളുടെ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വീഡിയോ കാണാം: